മണ്ണാര്‍ക്കാട്: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ജൂണ്‍ 30-ന് ചേരും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ അടിയന്തരമായി അറിയിക്കു ന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയി ല്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം പ്രാദേശിക തലങ്ങളില്‍ പഠനം നടത്തി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിയോഗിച്ച വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാ നും യോഗത്തില്‍ തീരുമാനമായി.
പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യം ഉള്‍പ്പെടെ പരിസ്ഥിതി – കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
