മണ്ണാര്‍ക്കാട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വണ്‍ മില്യണ്‍ തൂഫാന് ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026’ കാംപെയിന് ചരിത്രനേട്ടത്തിലേക്ക്. ജൂണ്‍ 11 മുതല്‍ ജൂലൈ 20 വരെ നിശ്ചയിച്ചിരുന്ന പത്തു ലക്ഷം ഗോളുകള്‍ എന്ന ലക്ഷ്യം വെറും പത്ത് പ്രവൃത്തി ദിനങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ സ്കൂളുകള്‍ മറികടന്നു. ജൂണ്‍ 25-ന് വൈകിട്ട് അഞ്ചുവരെയുള്ള കണക്കുപ്രകാരം 10,67,038 ഗോളുകളാണ് വിദ്യാലയങ്ങളില്‍ നിന്ന് രേഖപ്പെടു ത്തിയത്.
‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ജൂണ്‍ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് തുഫാനു’മായി കൈകോര്‍ത്ത് നടത്തിയ പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറം 2,19,225, ആലപ്പുഴ 1,58,761, തൃശൂര്‍ 1,20,870 ഗോളുകളും ഈ സമയത്തിനകം സ്കോര്‍ ചെയ്തിട്ടുണ്ട്. ഓരോ സ്കൂളിലും താല്‍ക്കാലിക ‘തൂഫാന് ഗോള്‍ പോസ്റ്റുകള്‍’ സ്ഥാപിച്ചാണ് പെനാല്‍റ്റി കിക്കു കള്‍ അടിച്ചുകൊണ്ടാണ് ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായത്. സ്കൂളുകളും ജില്ലകളും തിരിച്ച് സ്കോറുകള്‍ തത്സമയം പൊതുജനങ്ങള്‍ക്ക് കാണാന്‍ കൈറ്റ് പ്രത്യേകമായി www.goals2026.kite.kerala.gov.in ല്‍ സജ്ജമാക്കി. ഗോളുകള്‍ രേഖപ്പെടുത്തുന്നതിനൊ പ്പം സ്കൂളുകളുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ‘സ്കൂള്വിക്കി’ പോര്‍ട്ടലിലും (www.schoolwiki. in) കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി മുഴുവന്‍ വിദ്യാര്‍ഥികളെയും ആഭ്യന്തര വകുപ്പുമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അഭി സംബോധന ചെയ്തു. കുട്ടികള്‍ ലഹരി വിരുദ്ധ തുഫാന്‍ വോളണ്ടിയര്മാരാവണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. നിശ്ചിത സമയത്തിന് മുന്‍പേ പത്തു ലക്ഷം ഗോളുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന് മുഴുവന്‍ സ്കൂളുകളെയും അഭിനന്ദിച്ച മന്ത്രി എന്‍. ഷംസുദ്ദീന്, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ സ്ഥായിയായി നിലനിര്‍ത്ത ണമെന്നും ആവ ശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഭാഗമായി സ്കൂളുകളില്‍ ‘ടീം തുഫാന്‍’ പിയര്‍ ഗ്രൂപ്പുകള്‍ രൂപീകരി ക്കുകയും ലഹരിവിരുദ്ധ തെരുവ് നാടകങ്ങള്‍, റീല്‍സ് മത്സരങ്ങള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ വഴിയുള്ള വിപുലമായ ബോധവല്‍ക്കരണം തുടരുകയും ചെയ്യും. സ്കൂളുകള്‍ക്ക് ഗോള്‍ സ്കോറുകള്‍ തുടര്‍ന്നും രേഖപ്പെടുത്താമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
