പാലക്കാട്: ജില്ലയിലെ അഞ്ചുവയസ് വരെയുള്ള 1,75,226 കുട്ടികള്‍ക്ക് ഞായറാഴ്ച പള്‍സ് പോളി യോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും തുള്ളിമരുന്ന് നല്‍കുക. ഇതിനായി ജില്ലയില്‍ 1,850 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.പള്‍സ് പോളിയോ ഇമ്മ്യൂണൈ സേഷന് ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ എട്ടിന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രമേഷ് പിഷാരടി എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍.സരിത അധ്യക്ഷയാകും.
പ്രത്യേകം സജ്ജീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുക ള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള പോളിയോ ബൂത്തുകള്‍ വഴി കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.
പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കു ന്നത്. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പകരുന്നത്.്കുടലില് വൈറസ് പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാര ണമാകുകയും, കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നുപോകാനും സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ടി വി റോഷ് അറിയിച്ചു.
