എടത്തനാട്ടുകര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പി ന്റെ സഹകരണത്തോടെ സ്കൂളിലെ എന്‍.എസ്.എസ്., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റുകള്‍ സംയുക്തമായി കോട്ടപ്പള്ള ടൗണില്‍ ലഹരിവിരുദ്ധ റാലി, ഫ്ലാഷ് മൊബ്, പ്രതിജ്ഞ, ഒപ്പശേഖര ണം ലഘുലേഖാവിതരണം എന്നിവയാണ് നടത്തിയത്. റാലി എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ രൂപേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ അധ്യക്ഷയായി. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ ഹംസ, അധ്യാപകരായ പി.പ്രീത നായര്‍, പി.ആരിഫ, സി.സിദ്ദീഖ്, കെ.അനില്‍കുമാര്‍, എന്‍.എ വിജേഷ്, എ.എം സ്വാതി, എം.എസ് ബിന്ദു, ഷെമി വി.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
