അലനല്ലൂര്: കേരള ഗ്രാമീണ് ബാങ്ക് അലനല്ലൂര് ശാഖയുടെ ആഭിമുഖ്യത്തില് വിവിധ ആരാധനാ ലയങ്ങള്ക്ക് ഇ-കാണിക്ക വിതരണം ചെയ്തു. കണ്ണംകുണ്ട് ജുമാഅത്ത് പള്ളി, ഭീമനാട് കുന്നുമ്മല് ഭഗവതിക്ഷേത്രം, എടത്തനാട്ടുകര ചളവപുവ്വത്തിങ്കല് ഭഗവതിക്ഷേത്രം, തിരുവിഴാംകുന്ന് കിരാ ത മഹാവിഷ്ണുക്ഷേത്രം എന്നിവടങ്ങളിലേക്കാണ് ഇ-കാണിക്ക നല്കിയത്. സീനിയര് മാനേജര് സംന സലീമില് നിന്നും ഇ-കാണിക്ക ആരാധനാലയങ്ങളുടെ ഭാരവാഹികള് ഏറ്റുവാങ്ങി.
