എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സ വം നാളെ വൈകിട്ട് നാലിന് കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഡിജിറ്റല്‍ കാംപെയിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ്, സി.എം. കിഡ്സ് സ്കോളര്‍ഷിപ്പ്, കലാ-കായിക മേള, ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേള, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാര്‍ പ്രതി ഭകളെ ചടങ്ങില്‍ ആദരിക്കും.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ ഷീല ദേവി മുഖ്യാതിഥിയാവും.ജില്ലാ പഞ്ചാ യത്ത് അംഗം റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
