എടത്തനാട്ടുകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കോട്ടക്കല്‍ മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്-പ്രണയം-ഉന്മാദം എന്ന പുസ്തകം ബെന്നി അഗസ്റ്റ്യന്‍ പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് സി.എന്‍ ആസാദ് അധ്യക്ഷനായി. പി.ഗോപാലകൃഷ്ണന്, പി.നിഖില്‍, പി.വിജയന്, പി.അജേഷ്, പി.ജ്യോതീന്ദ്രകുമാര്‍, പി.ശ്രീധരന്, സി.എന്‍ സുബൈര്‍, ഇ.ജിഷ എന്നിവര്‍ പങ്കെടുത്തു.
