കോട്ടോപ്പാടം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും നൂറ് ശതമാനം വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയല്‍ ഗവ. ഹൈസ്കൂളില്‍ ഉജ്ജ്വലം’26 എന്ന പേരില്‍ വിജയോത്സവവും അനുമോദനവും നടത്തി. കൊമ്പം മൗലാനാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ പത്താം ക്ലാസ് വിജയികളെയും സി.എം കിഡ്സ് സ്കോളര്‍ഷിപ്പ് ജേതാക്കളെയും പ്രത്യേക ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് എ.കുഞ്ഞയമു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം റഫീക്ക പാറോക്കോ ട്ടില് മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, വാര്‍ഡ് മെമ്പര്‍ കെ. ആസിഫ് അലി, പ്രധാനാധ്യാപകന് കെ.ബാബുരാജന്, എസ്.എസ്. കെ ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്, ഹമീദ് കൊമ്പത്ത്, എം.അബ്ദുന്നാ സര്, അക്കര മുഹമ്മദ്, അക്കര ഹമീദ്, വിജയ ശ്രീ കോഓര്‍ഡിനേറ്റര്‍ എന്‍.എച്ച് അസീന തുടങ്ങി യവര്‍ സംസാരിച്ചു.
