കല്ലടിക്കോട് :എറണാകുളത്തെ ചേലോടുണ്ടായ വാഹനാപകടത്തില്‍ കല്ലടിക്കോട് സ്വദേശി മരിച്ചു. കല്ലടിക്കോട് കാഞ്ഞിരാനി കാര്‍ത്തിക നിവാസില്‍ അരുണ്‍കുമാര്‍ (50) ആണ് മരിച്ചത്. നടന്നു പോകുന്നതിനിടയില്‍ അജ്ഞാത വാഹനം ഇടിച്ചു ഗുരുത പരിക്കേറ്റ് കിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ആശുപത്രിയില്‍ എത്തിച്ചു എന്നാണ് അറിയു ന്നത്. ഈ മാസം 15 നു രാത്രിയാണ് സംഭവം, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 16ന് രാവിലെയോടെ മരണം സംഭവിച്ചു. ഇദേഹത്തിന്റെ പക്കല്‍ യാതൊരു തിരിച്ചറിയല്‍ രേഖയും ലഭിക്കാത്തതിനാല്‍ അധികൃതര്‍ക്ക് വീട്ടുകാരെ അറിയിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മോര് ച്ചറിയില് സൂക്ഷിച്ചുവന്നു. ബുധനാഴ്ച്ച ഉച്ചയോടെയാണ് വീട്ടുകാര്‍ക്ക് പൊലീസിന്റെ സന്ദേശ മെത്തുന്നത്. തുടര്‍ന്ന് എറണാകുളത്തെത്തിയ ബന്ധുക്കള്‍ ആളെ സ്ഥിരീകരിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് ഇദേഹം കായംകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്സ്മാന് ആയി ജോലിക്ക് പോയത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച്ച കുടുബത്തിന് വിട്ടു നല്‍കും. അച്ഛന് : ബാലന് റിട്ട. കല്ലടിക്കോട് പോസ്റ്റ്മാന്, അമ്മ :കെ.കോമളകുമാരി മുന്‍ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ്, ഭാര്യ ശ്രീജ, മക്കള്‍ :കാര്‍ത്തിക , കാളിദാസന്.