തച്ചമ്പാറ:ഗ്രാമപഞ്ചായത്തിലെ ഫണ്ട് തട്ടിപ്പിനെതിരെ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ രാജിആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റര്‍ അംഗം കെ.കെ രാജന് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.നാരായണന്‍കുട്ടി, ഷാജ്മോഹന്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.സി.മാണി, റാഷിദ്, നാരായണന്, എം.രാജഗോപാലന്‍, പ്രീത, പഞ്ചായത്ത് അംഗം പ്രകാശ് തോമസ്, പ്രതീന രാധാകൃഷ്ണന്, ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.ആര് രവിശങ്കര്‍, പി.വി സോണി എന്നിവര്‍ സംസാരിച്ചു.
