മണ്ണാര്‍ക്കാട്: പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര് ഥികളെയും, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണവിജയം നേടിയ എയഡഡ് വിദ്യാലയ ങ്ങളെയും മണ്ണാര്‍ക്കാട് എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സ്നേഹാഭിവാദ്യം-2026 എന്നപേരില്‍ റൂറല്‍ ബാങ്ക് ഓഡി റ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ വി. അനിത ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരേയും, സി.എം. കിഡ്സ് സ്കോളര്‍ഷിപ് വിജയികളേയും, കൂടാതെ എസ്.എസ്. എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂള്‍, കോട്ടത്തറ ആരോഗ്യമാതാ സ്കൂള്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. സൊസൈറ്റി പ്രസിഡന്റ് ടി.പി സഷീര്‍ അധ്യക്ഷനായി.
മണ്ണാര്‍ക്കാട് സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെ.താജുദ്ധീന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ഓഡിറ്റ്) ടി.ജയഭാരതി, അഗളി ബി.പി.സി. കെ.ടി ഭക്തഗിരീഷ്, മണ്ണാര്‍ക്കാട് ബി.പി.സി. കെ.മണികണ്ഠന്, കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് ഉപജില്ലാ സെക്രട്ടറി പി.യൂസഫ്, സൊസൈറ്റി മുന്‍പ്രസിഡന്റുമാരായ രാമകൃഷ്ണ പിള്ള, പി.എന്‍ മോഹനന്, പി.എം മധു, സംഘം വൈസ് പ്രസിഡന്റ് സി.മിനി ജോണ്‍, സെക്രട്ടറി എം.എസ് വിനീത തുടങ്ങിയവര്‍ സംസാരിച്ചു.
