മഴക്കാല പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
മണ്ണാര്‍ക്കാട്: മഴക്കാലത്ത് ഭക്ഷ്യ-ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 94 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഓപ്പറേഷന് മണ്‍സൂണ്‍ സ്ക്വാഡിന്റെ ഭാഗമായുള്ള പ്രത്യേക സം ഘം ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ 676 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഷിഗെല്ല ബാക്ടീരിയ വ്യാപനം തടയുന്നതിനായി ഭക്ഷ്യസംരംഭങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്ക ണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതിനായി ജില്ലയിലുടനീളം വിപുലമായ പരിശോധനകളും സാമ്പിള്‍ ശേഖരണവും നടക്കും. സ്കൂള്‍ ഉച്ചഭക്ഷണ പാചകശാലകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങ ള്‍ എന്നിവിടങ്ങളിലെ കുടിവെള്ള സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്ക ല്‍ ഫിറ്റ്നസ് എന്നിവ കര്‍ശനമായി പരിശോധിക്കും. ഹാര്‍ബറുകള്‍, മത്സ്യ വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി അയക്കും.
പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയക്കും. ലബോറട്ടറി പരിശോധനയില്‍ ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുജന ങ്ങള് കൂടുതലായി ആശ്രയിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ഓരോ സര്‍ക്കിള്‍ പരിധിയിലും പ്രത്യേക സായാഹ്ന-രാത്രി സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്ത്ത നം ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ https://www.foodsafety.kerala.gov.in എന്ന ഗ്രീവന്‍സ് പോര്‍ട്ടല്‍ വഴിയോ അറിയിക്കാ മെന്നും അധികൃതര്‍ അറിയിച്ചു.
