മണ്ണാര്‍ക്കാട്: സെന്‍സസ്-2027ന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കിലെ ഹൈ സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന താലൂക്ക്തല ക്വിസ്മത്സരം ജില്ലാ കലക്ടര്‍ കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാ ര്‍ഥി അഭിമന്യു രമേശ് ഒന്നാംസ്ഥാനം നേടി. എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നി പി.രിഫ്ന രണ്ടാം സ്ഥാനവും, പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നി എം.തീര്‍ത്ഥ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പള്ളിക്കുറുപ്പ് ശബരി എച്ച്. എസ്. സ്കൂളിലെ ക്രിസ്റ്റീന ആല്‍ബി ഒന്നാംസ്ഥാനവും, മണ്ണാര്‍ക്കാട് എം.ഇ.ടി. ഇ.എം. ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ യു.പി നിരാമയന് രണ്ടാംസ്ഥാനവും, പി.ടി രസിന് മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ഇ.യൂസഫലി, മുഹമ്മദലി എന്നിവര്‍ മത്സരങ്ങള്‍ നിയ ന്ത്രിച്ചു.
മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.അബ്ദുറഹിമാന്, ഭൂരേഖാ തഹസില്‍ദാര്‍ പി.അസ്മാബി, ഡെപ്യുട്ടി തഹസില്‍ദാര്‍ അബ്ദുസലീം, എം.ഇ.എസ്. സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ കീടത്ത് അബ്ദു, പ്രിന്‍സിപ്പല്‍ ഹബീബ് മാസ്റ്റര്‍, പ്രധാന അധ്യാപകന് അന്‍വര്‍സാദത്ത് തുടങ്ങിയവര്‍ സം സാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
