മണ്ണാര്‍ക്കാട്: തിരികെയെത്തിയ പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനൊപ്പം അവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ നോര്‍ക്ക റൂട്ട്സ് ഇന്‍ഷൂറന്‍സ് പദ്ധതി പരിഷ് കരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുല്ല ആവശ്യപ്പെ ട്ടു. പ്രവാസി ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം മെമ്പര്‍ഷിപ് കാംപെയിന് ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.
പ്രവാസി ഭാരതീയ ബീമാ യോജന ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രവാസലോകത്തുള്ള മുഴുവന്പേര് ക്കും ലഭ്യമാക്കുന്ന രീതിയിലാക്കണം. പ്രവാസ മനസ്സ് തിരിച്ചറിയാന്‍ കഴിവുള്ള ഭരണകൂടമാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നും മടക്കപ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ണാര്‍ക്കാട് ലീഗ് ഓഫിസില്‍ നടന്ന യോഗത്തില്‍ പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റു മുസ്ലിം ലീഗ്, പ്രവാസി ലീഗ് നേതാക്കളായ സി.മുഹമ്മദ് ബഷീര്‍, ഐ.മുഹമ്മദ്, എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.അലി ഹാജി, തുവ്വശ്ശേരി വാപ്പു, മുജീബ് പെരിമ്പിടി, അസീസ് പച്ചീരി, ഹമീദ് പൂതന്‍കോടന്‍, കെ.പി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
