കാരാകുറുശ്ശി: കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കി ‘സീറോ പെന്‍ഡിങ് ഓഫിസ്’ എന്ന ലക്ഷ്യം കൈവരിക്കാന്‍ കാരാകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ‘പ്രസിഡന്റ് അദാല ത്ത്’ ജനങ്ങള്‍ക്ക് ആശ്വാസമായി. ചൊവ്വാഴ്ച രാവിലെ 10-ന് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടു നിന്ന അദാലത്തില്‍ ലഭിച്ച 172 അപേക്ഷകളില്‍ നൂറോളം അപേക്ഷകള്‍ തീര്‍പ്പാക്കി. ബാക്കിയു ള്ളവയില്‍ പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് റിയാസ് നാലകത്ത് അറിയിച്ചു.
ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും ജനകീയപ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിച്ചത്. മുന്‍പ് സമര്‍പ്പിച്ച പരാതികള്‍ക്കൊപ്പം പുതുതായി ലഭിച്ച അപേക്ഷകളും പരിഗണിച്ചു. പെന്‍ഷനുകള്‍, നാല് സെന്റ് നഗര്‍ പട്ടയങ്ങള്‍, അനുവാദപത്രിക, കെട്ടിട നമ്പര്‍ നല്കല്, വാട്ടര്‍ കണക്ഷന് സംബന്ധി യായ പ്രശ്നങ്ങള്‍, അതിര്‍ത്തിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ലൈഫ്, പി.എം.എ.വൈ., വൈദ്യുതി പോസ്റ്റ് മാറ്റുന്നത്, തൊഴിലുറപ്പ്, കാര്‍ഷികമേഖല, റെവന്യുകേസു കള്‍, വെള്ളക്കെട്ട് പ്രശ്നങ്ങള്‍, വിവിധ ലൈസന്‍സുകള്‍ തുടങ്ങിയ നിരവധി പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമുണ്ടായി.
പഞ്ചായത്ത് ഓഫിസിന് പുറമെ റവന്യൂ, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, പൊലിസ്, ഫോറസ്റ്റ്, കെ.എസ്.ഇ.ബി, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധ പ്പെട്ട അപേക്ഷകള്‍ സ്വീകരിച്ചതിനൊപ്പം പരാതികളും ഇവിടെ വെച്ച് തന്നെ തീര്‍പ്പാക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് നേരിട്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ച അദാലത്ത് വലിയ വിജയമാ യിരുന്നുവെന്നും, ഇതിന്റെ തുടര്‍ച്ചയായി എല്ലാ മാസവും അദാലത്ത് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് അഫ്സത്ത് വെള്ളാഞ്ചേരി, സ്ഥിരം സമിതി അധ്യ ക്ഷരായ കാസിം കോലാനി, ഷിഫാന ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ബിനു, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗ സ്ഥരും പങ്കെടുത്തു.
