അഗളി: പുതൂര്‍ മേലേ ചാവടിയൂരിലെ സ്വകാര്യഭൂമിയിലുള്ള ഉപയോഗശൂന്യമായ ടാര്‍ സംഭരണി യില്‍ അകപ്പെട്ട രണ്ട് ആട്ടിന്‍കുട്ടികളെ മണ്ണാര്‍ക്കാട് നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെ ടുത്തി.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. രാജേന്ദ്രന് എന്നയാളുടെ മേയാന്‍വിട്ട ആട്ടിന്കുട്ടിക ളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരെണ്ണം ടാറില്‍ താഴ്ന്നുപോയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെ സ്ക്യൂ ഓഫിസര്‍മാരായ സി.റിജേഷ്, ഒ.എസ്. സുഭാഷ്, കെ.പ്രശാന്ത്, ഹോംഗാര്‍ഡ് കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘം ഡീസല്‍ ഉപയോഗിച്ച് ഏറെ പ്രയത്നിച്ചാണ് ആട്ടിന്‍കുട്ടികളെ പുറ ത്തെടുത്തത്.
മുന്‍പും ഈ സംഭരണിയില്‍ വീണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതിനാല്‍, അപകടഭീഷണിയുയര്‍ത്തുന്ന ഈ സ്വകാര്യ ടാര്‍ സംഭരണി അടച്ചിടാന്‍ അധികൃതര്‍ നടപടിയെ ടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
