കാരാകുർശ്ശി :ചൊവ്വാഴ്ച്ച രാവിലെ 10 മണിമുതൽ പഞ്ചായത്തിൽ ഹാളിൽ അദാലത്ത് നടക്കും.സിറോ ഫയൽ പെൻഡിങ് പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻറ് റിയാസ് നാലകത്ത് നേതൃത്വം നല്കും.
പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, വാട്ടർ അതോ റിറ്റി, കെ.എസ്.ഇ.ബി., വില്ലേജ് ഓഫീസ്, വി.ഇ.ഒ. ഓഫീസ്, തൊഴിലുറപ്പ് പദ്ധതി, എ.ഇ. ഓഫീസ്, പോലീസ്, ഫോറസ്റ്റ്, ലീഗൽസെൽ, നാഷണൽ ബാങ്ക്, കോപ്പറേറ്റീവ് ബാങ്ക്, കുടുംബശ്രീ, ഹെൽ ത്ത്, എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷ കളും അദാലത്തിൽ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യും.വിവിധ വകുപ്പ് മേധാവികൾ അദാലത്തിന് നേതൃത്വം നൽകും.
അർഹത ഉണ്ടായിട്ടും ലഭിക്കാത്ത സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിട നമ്പർ അനുവദിക്കൽ, നമ്പർ ലഭിക്കാതെ പെൻഡിങ് കിടക്കുന്ന വീടുകൾ, ബിൽഡിങ്ങുകൾ, അതിർത്തി തർക്കങ്ങൾ, അപകടഭീഷണി സൃഷ്ടിക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റൽ, നാല് സെന്റ് നഗറുകളുടെ പട്ടയം, നാല് സെന്റ് കൈവകാശഭൂമി അനുവാദ പത്രിക, തുടങ്ങിയ വിഷയങ്ങളിലും നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു.
