കല്ലടിക്കോട്: കുട്ടികളേയും സമൂഹത്തേയും മാരകമായി ബാധിക്കുന്ന ലഹരിയ്ക്കെതിരായ ശക്തമായ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കണമെന്ന് പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ വികാരി ഫാ. ബറ്റ്സന് തൂക്കുപറമ്പില്‍ പറഞ്ഞു.
കെ.സി.ബി.സി. മദ്യ ലഹരി വിരുദ്ധ സമിതി പൊന്നംകോട് ഫൊറോനാ തല കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തോടൊപ്പം കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമിതി പൊന്നംകോട് ഫൊറോനാ ഡയറക്ടര്‍ ഫാ. ക്രിസ് കോയിക്കാട്ടില്‍ അധ്യക്ഷനായി. മേഖലാ ഡയറക്ടര്‍ ഫാ.റിജോ മേടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
മദ്യ ലഹരി വിരുദ്ധ സമിതി പാലക്കാട് രൂപതാ പ്രസിഡന്റ് മാത്യു ചേപ്പനാംകുന്നേല്, ഫൊറോനാ പ്രസിഡന്റ് ബെന്നി ചിറ്റേട്ട്, സെക്രട്ടറി രാജേഷ് നടുവത്താനിയില്‍ ,എന്‍.എം ജോസഫ്, തോമസ് ജോസഫ്, ജോര്‍ജ്ജ് പൊമ്പ്ര, ബീനാ ബേബി, ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
