ദൗത്യസംഘം 1500ഓളം വീടുകള്‍ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശങ്ങളിലെ ഡെങ്കിപ്പനി വ്യാപനം തടയാന്‍ ഉറവിടനശീകരണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക പദ്ധതിയായ ‘മിഷന് സീറോ സോഴ്സ്’ തുടങ്ങി. നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനികേസുകള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിനെ തുടര്‍ ന്ന് പ്രതിരോധപ്രവര്ത്തനംകൂടുതല് ഊര്‍ജിതമാക്കുന്നതിനായി പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി യുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ യോഗതീരുമാനപ്രകാരമുള്ള പ്രവര്‍ത്തന ങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മൂന്ന് ജെ.എച്ച്.ഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെയും ജില്ലാ മെഡിക്കല്‍ ഓഫിസ ര്‍ നിയോഗിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച നഗരസഭയിലെ എട്ടോളം വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് കൊതുക് സാന്ദ്രതാപഠനവും ഉറവിടനശീകരണവും നടത്തി. ഡെങ്കിപ്പനി പ്രതിരോധ നിര്‍ദേശ ങ്ങളടങ്ങിയ നോട്ടീസും വിതരണം ചെയ്തു. ചോമേരി, കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, ഉഭയമാ ര്‍ഗം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി, കോടതിപ്പടി എന്നീവാര്ഡുകളിലെ 1500 ഓളം വീടു കളിലാണ് ദൗത്യസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇവിടങ്ങളിലായി 1,100 വാട്ട ര്‍ കണ്ടെയ്നറുകള്‍ കണ്ടെത്തി കൊതുക് വളരാനുള്ള സാധ്യത ഒഴിവാക്കി. 110 പനിബാധിതരെ കണ്ട് ജാഗ്രതാ നിര്‍ദേശവും നല്കി. പനിയോ മറ്റ് ലക്ഷണങ്ങളോയുണ്ടെങ്കില് നിര്‍ബന്ധമായും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും പൂര്‍ണവിശ്രമം വേണമെന്ന കര്‍ശന നിര്‍ദേശ വും നല്കി.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ-കുടുംബശ്രീ അംഗങ്ങള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ്,എന്‍.എസ്.എസ്. വൊക്കേഷണല്‍ ട്രെയിനിങ് കോളജ്, യൂണിവേഴ്സല്‍ കോളജ്, എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണ്ണാര്‍ക്കാട് ഐ.ടി.ഐ. ആന്‍ഡ് എന്‍.ഐ.ടി. എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ട 130അംഗ സംഘമാണ് ഗൃഹസന്ദര്‍ശനം നട ത്തിയത്. നഗരസഭ പ്രദേശത്ത് കൊതുക് വളരുന്ന സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പ്രധാനലക്ഷ്യം. അഞ്ച് മുതല്‍ ഏഴ് പേര് വരെ ഉള്‍പ്പെട്ട സംഘം രാവിലെ 10മണിക്ക് തുടങ്ങിയ ഗൃഹസന്ദര്‍ശനം ഉച്ചയോടെയാണ് പൂര്‍ത്തിയാക്കിയത്.
വരുംദിവസങ്ങളിലും പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുമെന്ന് അധികൃതര്‍ അറി യിച്ചു. ഗൃഹസന്ദര്‍ശനം തുടരുന്നതിനൊപ്പം പരിശോധന നടത്തിയ ഇടങ്ങളില്‍ കൊതുക് വളരു ന്ന സാഹചര്യം വീണ്ടും കണ്ടെത്തിയാല്‍ കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീക രിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍മാരായ അനീസ് ഗസന്‍ഫര്‍, കെ.ഉമ്മുസല്‍മ, സലീന വേളക്കാടന്‍, ഷീബ, റജീന, കദീജ ടീച്ചര്‍, ബിന്ദു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സുനില്‍, കെ.സുരേഷ്, ജെ.എച്ച്.ഐമാരായ ഡാര്‍ണര്‍, രമ്യ, അനിത, വിനോദ്, ഗീതു, ജെ.പി.എച്ച്.എന്‍. അനിത, എം.എല്‍.എസ്.പിമാരായ മഞ്ജു,പ്രശാന്ത്, അശ്വതി, നഗരസഭാ ആരോഗ്യവിഭാഗത്തിലെ സുനില്‍, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
