മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഭൂമിലഭ്യമാക്കി, നഗരസഭയില്‍ ആധുനിക സ്റ്റേഡിയം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കായിക വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി. കായികവകുപ്പ് മന്ത്രി ഒ.ജെ ജെനീഷ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കിയശേഷം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീനെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതായും അരുണ്‍കുമാര്‍ അറിയിച്ചു.
നഗരസഭയ്ക്ക് സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കാന്‍ ഭൂമിയില്ലാത്തതാണ് പ്രതിസന്ധി. ഈ സാഹ ചര്യത്തില്‍ സബ്ജയില്‍ നിര്‍മിക്കുന്നതിനായി ജലസേചനവകുപ്പിന്റെ ഭൂമി ജയില്‍വകുപ്പിന് കൈമാറിയത് പുന:പരിശോധിക്കണമെന്നും ഈ ഭൂമി നഗരസഭയ്ക്കോ തദ്ദേശസ്വയംഭരണ വകുപ്പിനോ കൈമാറി സ്റ്റേഡിയം നിര്‍മാണത്തിന് ഉപയോഗിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാടിന് ജയില്‍ അല്ല, സ്റ്റേഡിയമാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. ആയി രക്കണക്കിന് യുവജനങ്ങള്‍ കായികരംഗത്ത് സജീവമായ മണ്ണാര്‍ക്കാടിന് ഒരുമികച്ച സ്റ്റേഡിയ മില്ലാത്തത് വലിയ അവഗണനയാണെന്നും ജയില്നിര്മാണത്തിനായി മാറ്റിവെച്ച ഭൂമി കായിക വികനത്തിനായി അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് മേഖലയിലെ യുവജനങ്ങളും വിദ്യാര്‍ഥികളും വിവിധ കായികഇനങ്ങളില്‍ ശ്രദ്ധേ യമായ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെങ്കിലും നഗരസഭപരിധിയില്‍ ആധുനിക സ്റ്റേഡിയം ഇല്ലാ ത്തത് കായികവികസനത്തിന് തടസമാകുന്നുണ്ട്. യുവജനങ്ങളുടെ കായിക സ്വപ്നങ്ങള്‍ സാക്ഷാ ത്കരിക്കുന്നതിനും മണ്ണാര്‍ക്കാടിന്റെ സമഗ്രവികസനത്തിനുമായി ആധുനിക സ്റ്റേഡിയമെന്ന പദ്ധതിയില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളെ ന്ന് അരുണ്‍കുമാര്‍ പാലക്കുറുശ്ശി പറഞ്ഞു.
ഫുട്ബോള്‍, ക്രിക്കറ്റ്, വടംവലി, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നിവയിലെ ല്ലാം വളര്‍ന്നുവരുന്ന നിരവധി താരങ്ങള്‍ മണ്ണാര്ക്കാട്ടുണ്ട്. ഇന്‍ഡോര്‍ സ്പോര്‍ട്സ് കോര്‍ട്ട്, സിന്തറ്റി ക് ട്രാക്ക് എന്നിവയെല്ലാം ഉള്‍പ്പെട്ട ആധുനിക സ്റ്റേഡിയമുണ്ടായാല് കായികതാരങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. നഗരസഭയില്‍ നിലവില്‍ നായാടിക്കുന്ന് ഭാഗത്താണ് മിനിസ്റ്റേഡിയമുള്ളത്. ചെറിയ ടൂര്‍ണമെന്റുകള്‍ മാത്രമേ ഇവിടെ നടത്താന്‍ സാധിക്കൂ.വലിയമൈതാനങ്ങളാകട്ടെ സ്വകാര്യ ഉടമസ്ഥതയിലും, കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുമായാണ് ഉള്ളത്.
