കോട്ടോപ്പാടം: കൊടക്കാട് പ്രദേശത്ത് പൊതുപരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര് ഥികളെ യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കെ മുഹമ്മദ് എക്സലന്‍സ് അവാര് ഡ് നല്കി അനുമോദിച്ചു.
സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് നേടിയവരേയും, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. സ്കോളര്‍ഷിപ് ജേതാക്കളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്. കവിതകളെഴുതി ശ്രദ്ധേയയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ഗംഗയേയും ആദരിച്ചു.
കൊടക്കാട് നടന്ന യോഗത്തില്‍ അഷ്റഫ് മേലേതില്‍ അധ്യക്ഷനായി. സര്‍ട്ടിഫൈഡ് മാസ്റ്റര്‍ ട്രെയിനര്‍ ഷിഹാബുദ്ദീന് മാസ്റ്റര്‍ നാലകത്ത് മോട്ടിവേഷന്‍ ക്ലാസെടുത്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ കെ.യു ഹംസ, നാലകത്ത് മുഹമ്മദാലി, വി.കെ അലി, സലീം നാലകത്ത്, ഫസലുദ്ധീന്‍ കണ്ടമംഗലം, കെ.അബ്ദുമാസ്റ്റര്, സി.കെ സുബൈര്‍, സി.കെ ജൈസല്‍, വാര്‍ഡ് അംഗം ഹുസ്ന ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
