മണ്ണാര്‍ക്കാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന യു.ഡി. എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലവില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന താങ്ങുവില മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. രാസവള വില മൂന്നിരട്ടിയായി വര്‍ധിച്ചതും ഇന്ധനവിലക്കയറ്റവും ഉല്‍പ്പാദനച്ചെലവ് കുത്തനെ കൂട്ടിയിരിക്കുകയാണ്. ഇന്ധനവിലയിലെ ഈ വര്‍ധനവ് സ്വാഭാവി കമായും ഉഴവുകൂലി വന്‍തോതില്‍ കൂടുന്നതിന് ഇടയാക്കുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.
കാനുകളില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ തീരുമാനം ഉഴവിനായി ട്രാക്ടര്‍ ഉപയോഗിക്കുന്ന കര്‍ഷകരെ പ്രതികൂ ലമായി ബാധിക്കുമെന്നും ഇതുമൂലം ട്രാക്ടറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവുമു ണ്ടാകും. ഈ വിഷയത്തില്‍ സംസ്ഥാന കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണം. ജില്ലയിലെ രാസവള ലഭ്യതക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. കര്‍ഷ കര്‍ക്ക് രാസവളം ലഭിക്കാത്ത സാഹചര്യം തുടര്‍ന്നാല്‍ അത് ജില്ലയിലെ കാര്‍ഷികോത്പാദന ത്തെ ദോഷകരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ചാമുണ്ണി, ജില്ലാ സെക്രട്ടറി മണികണ്ഠന് പൊറ്റശ്ശേരി, എ.എസ്. ശിവദാസ്, കെ.എന്‍. മോഹനന്, പി. അശോകന്, എം.എന്‍. കരുണാകരന് തുടങ്ങിയവര്‍ സംസാരി ച്ചു.
