കല്ലടിക്കോട്: മലയോരമേഖലയായ മൂന്നേക്കറില്‍ വളര്‍ത്തുനായ്ക്കളെ വന്യജീവി ആക്രമിക്കു ന്നത് പതിവാകുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കുന്നു. പ്രദേശത്ത് പുലിശല്യമു ണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഇടപ്പറമ്പ് മാരാപ്പറമ്പില്‍ വിന്‍സെന്റിന്റെ വളര്‍ത്തുനായയെ വന്യജീവി പിടികൂടിയിരുന്നു. വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്ന നായയുടെ കരച്ചി ല്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും, വന്യജീവി നായയുമായി അടുത്ത പുരയിടത്തിലൂടെ മുണ്ടനാട് ഭാഗത്തേക്ക് മറഞ്ഞിരുന്നു. വീടിന്റെ പരിസരത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് പുലിയുടേതാണെന്നാണ് പറയുന്നത്. അതിനിടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ നായയെ കഴുത്തിലും മറ്റും ആഴത്തില്‍ മുറിവേറ്റ് അവശനിലയില്‍ നായയെ കണ്ടെത്തുകയും ചെയ്തു.
അടുത്തകാലത്തായി പ്രദേശത്ത് നിന്നും അഞ്ചോളം നായ്ക്കളെയാണ് വന്യജീവി കൊന്നു തിന്നത്. തുടിക്കോടും മണലിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.വന്യജീവി ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കണമെന്നാണ് നാട്ടുകാ രുടെ പ്രധാന ആവശ്യം. മൂന്നേക്കര്‍ മേഖലയില്‍ നിലവില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. രാത്രികാലങ്ങളില്‍ കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് നാട്ടുകാര്‍ അറിയുന്നത് തന്നെ വീടുകളിലെ നായകളുടെ കുര കേട്ടാണ്. എന്നാല്‍ വന്യജീവി നായ്ക്കളെ പിടികൂടാന്‍ തുടങ്ങിയതോടെ ഈ കാവല്സംവിധാനവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. മുന്‍കാലങ്ങ ളില്‍ പശു, ആട്, നായ എന്നിവയെ വളര്‍ത്തുന്നത് ഒട്ടുമിക്ക വീടുകളിലുമുണ്ടായിരുന്നെങ്കിലും വന്യജീവി ആക്രമണ ഭീതി കാരണം കര്‍ഷകര്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണ്.
വന്യജീവികളില്‍ നിന്നും തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുകയും, ഇതിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ വനംവകുപ്പ് തയാറാകാത്തതുമാണ് തങ്ങളെ പരമ്പരാഗത ജീവിതരീതികളില്‍ നിന്നും മാറ്റി ചിന്തിപ്പി ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നത്തില്‍ ശാശ്വതമായ പ്രതിരോധ നടപടികള്‍ അധി കൃതരുടെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
