അലനല്ലൂര്‍:കലാസമിതിയുടെ നേതൃത്വത്തില്‍ വായനദിനാചാരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു.ലൈബ്രറി കൗണ്‍സില്‍ അലനല്ലൂര്‍ പഞ്ചായത്ത് സമിതി കണ്‍വീനര്‍ പി.കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.എ സുദര്ശനകുമാര് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രേറിയന്‍ പ്രിയ അധ്യക്ഷനായി. എ.എം.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് ജയപ്രകാശ് മാസ്റ്റര്‍, ടി.കെ മന്‍സൂര്‍, നിര്‍മ്മലാദേവി, അനീസ പുല്ലോടന്, ലൈബ്രറി സെക്രട്ടറി വി അബ്ദുല്‍ സലീം വൈസ് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
