മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ രജിസ്ട്രേഷന് വകുപ്പിന്റെ പ്രവര്‍ത്തനക്ഷമതയും ജനസൗ ഹൃദ സേവനങ്ങളും വര്‍ധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയത് വകുപ്പിന്റെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ക്കുമാണ് ഈ തുക വിനിയോഗിക്കുക.ഭൂമിയുടെ ന്യായവില വിപണി യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ സമഗ്രമായി പരിഷ്കരിക്കാന്‍ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഈ വര്‍ഷം ഒക്ടോബര്‍ 31-നകം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷവും സുതാര്യതയും ശക്തമാക്കുന്നതിന്റെ ഭാഗമാ യി ഡിജിറ്റല്‍ സ്റ്റാമ്പിങ് സംവിധാനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സ്വകാര്യ ഇന്‍ ഷുറന്‍സ് കമ്പനികള്‍, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവയെക്കൂടി ഡിജിറ്റല്‍ സ്റ്റാമ്പിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ പേപ്പര്‍ രഹിത ഇടപാടുകള്‍ കൂടുതല്‍ വേഗ ത്തിലാക്കാന്‍ സാധിക്കും.ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടര്‍ വാലുവേഷന് കേസുകള്‍ പരിഹരിക്കാന്‍ ആകര്‍ഷകമായ ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്കരി ച്ചിട്ടുണ്ട്. ഇതോടൊപ്പം 2010 മാര്‍ച്ച് 31 വരെയുള്ള പതിനായിരം രൂപയില്‍ താഴെയുള്ള ചെറുകിട കുടിശ്ശികകള്‍ പൂര്‍ണമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചത് സാധാരണക്കാരായ പൊതുജനങ്ങ ള്‍ക്ക് വലിയ ആശ്വാസമാകും. ലൈസന്‍സുള്ള വെണ്ടര്‍മാരുടെ സ്റ്റാമ്പ് പേപ്പര്‍ വില്പന പരിധി നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കെ-റേരയില്‍ രജിസ്റ്റര്‍ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകള്‍ക്ക് മുദ്രവില നിരക്ക് 4 ശതമാനമായി കുറച്ചതും സംസ്ഥാനത്തെ നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കും.
അണ്ടര്‍വാല്യുവേഷന്‍ കേസുകളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കുടിശ്ശിക വരു ത്തുന്ന തുക, ബന്ധപ്പെട്ട വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുള്ള പുതിയ വ്യവസ്ഥ ബജറ്റിലുണ്ട്. ഇത് സര്‍ക്കാരിന്റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം, ഭാവിയില്‍ മറ്റുള്ളവരില്‍ നിന്ന് വസ്തു വാങ്ങുന്ന പൊതുജനങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.
