മണ്ണാര്ക്കാട്: കുരുത്തിച്ചാലില് അപകടങ്ങള് ആവര്ത്തിക്കുന്ന പശ്ചാത്തലത്തില് സന്ദര്ശക രുടെ സുരക്ഷയ്ക്കും വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്കുന്ന പദ്ധതി നടപ്പിലാക്കണമെ ന്ന് ആവശ്യം.ഇത് സംബന്ധിച്ച് കുമരംപുത്തൂര് പഞ്ചായത്ത് യു.ഡി.എഫ്. മൂന്നാം വാര്ഡ് കമ്മിറ്റി പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്. ഷംസുദ്ദീന് നിവേദനം നല്കി. അടിയ ന്തര പ്രവര്ത്തനങ്ങള്ക്കായി പ്രാഥമിക ഫണ്ടും അനുവദിച്ച് നല്കണമെന്നും യു.ഡി.എഫ്. വാര് ഡ് ചെയര്മാന് കെ.പി സുലൈമാന്, കണ്വീനര് സൈമണ് മാസ്റ്റര് എന്നിവര് നിവദനത്തില് അഭ്യര്ഥിച്ചു.
മണ്ണാര്ക്കാട് മേഖലയില് സന്ദര്ശകരെ ആകര്ഷിക്കുന്ന പ്രധാന കേന്ദ്രമാണ് കുരുത്തിച്ചാല് പ്രദേശം. ഇവിടെയെത്തുന്ന സന്ദര്ശകര് മുന്നറിയിപ്പുകളെ വകവെയ്ക്കാതെ പുഴയിലേക്ക് ഇറ ങ്ങുന്നതിലൂടെ അപകടത്തില്പ്പെടുന്നത് പതിവാണ്. ഇതിനോടകം 16 പേരുടെ ജീവനാണ് കുരു ത്തിച്ചാലില് പൊലിഞ്ഞിട്ടുള്ളത്. മൈലാംപാടത്തെ ചെക്പോസ്റ്റില് നിന്നും പൊലീസുകാര് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് പിന്വാങ്ങുന്ന തക്കംനോക്കി രാത്രി വൈകിയും സന്ദര്ശകര് കുരു ത്തിച്ചാലിലേക്ക് എത്തുന്നതായി ആക്ഷേപമുണ്ട്. ചെക്പോസ്റ്റ് പ്രവര്ത്തനം മുഴുവന് സമയവു മാക്കുകയും നാടിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന ശാശ്വതമായ പരിഹാരം കാണുകയുമാണ് പ്രദേശത്തിന് ആവശ്യം.
ഗ്രാമീണ ടൂറിസം പദ്ധതിയിലുള്പ്പെടുത്തി ജില്ലാ പഞ്ചായത്ത് 25 ലക്ഷവും, കുമരംപുത്തൂര് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വിനോദസഞ്ചാര പദ്ധതിക്കായി കഴിഞ്ഞവര്ഷം അനു വദിച്ചിരുന്നു. സന്ദര്ശകരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള വിനോദസഞ്ചാര പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനായിരുന്നു ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് തീരു മാനിച്ചിരുന്നത്. എന്നാല് പദ്ധതിയ്ക്കായി കണ്ടെത്തിയിട്ടുള്ള റവന്യൂ ഭൂമിയുടെ കൈമാറ്റ നടപടികള് വൈകുന്നതാണ് പദ്ധതിക്ക് തടസമാകുന്നത്.
ഇക്കാലംവരെ 190 മീറ്റര് ചുറ്റളവിലാണ് കുരുത്തിച്ചാലില് അപകടങ്ങളെല്ലാം സംഭവിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് സന്ദര്ശകര്ക്ക് പുഴ കാണാന് ഏതാനും വ്യൂ പോയിന്റുകള് ഒരുക്കിയും, ബാക്കി യുള്ള ദൂരത്തില് പുഴയിലേക്ക് ഇറങ്ങാന് കഴിയാത്തവിധം സുരക്ഷിതമാക്കിയും അപകടങ്ങള് തടയാന് സാധിക്കുമെന്ന് നിവേദനത്തില് ചൂണ്ടിക്കാട്ടി.
