കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്നേഹവിരുന്ന് നല്കി. അനുമോദനയോഗം ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡില്‍ വിവിധ പരീക്ഷകളില്‍ വിജയിച്ച നാല്‍പ്പതോളം കുട്ടികളെയാണ് മൊമെന്റോ നല്കി ആദരിച്ചത്. വാര്‍ഡ് മെമ്പര്‍ റഷീദ് മുത്തനില്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.കെ അബൂബക്കര്‍ മുഖ്യാതിഥിയായി. മുന്‍ പഞ്ചായത്ത് അംഗം റഫീന മുത്തനില്‍, കെ.ബാവ, യൂസഫ് ഹാജി,പി.പി അസീസ്, പി.പി യഅ്കൂബ് എന്നിവര്‍ സംസാരിച്ചു.
