തച്ചനാട്ടുകര: തച്ചനാട്ടുകര ഡിവിഷനിലെ അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യ ക്ഷമമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അംഗം അമീന് റാഷിദിന്റെ നേതൃത്വത്തില്‍ അങ്ക ണവാടി ജീവനക്കാരുമായി നടത്തിയ സംവാദം ശ്രദ്ധേയമായി. ഉണര്‍വ് എന്ന പേരില്‍ മായപ്പടി അങ്കണവാടിയില്‍ നടന്ന സംഗമത്തില്‍ വിവിധ അങ്കണവാടിയിലെ അങ്കണവാടി വര്‍ക്കര്‍മാരും, ഹെല്‍പ്പര്‍മാരും പങ്കെടുത്തു.ഇതിനായി പുതിയ കൂട്ടായ്മയും രൂപീകരിച്ചു.
കുട്ടികളുടെ പ്രീ സ്കൂള്‍ വിദ്യാഭ്യാസവും പോഷകാഹാരവിതരണവും കൂടുതല്‍ കാര്യക്ഷമാക്കു ന്നതോടൊപ്പം സാമൂഹിക കേന്ദ്രങ്ങളാക്കി അങ്കണവാടികളെ മാറ്റണമെന്ന നിര്‍ദേശമാണ് പ്രധാ നമായും ഉയര്‍ന്നത്. കൂടാതെ ആധുനിക പഠനരീതികളും കളി ഉപകരണങ്ങളും ഉള്‍പ്പെടുത്തി സ്മാര്‍ട്ട് അങ്കണവാടികളും നടപ്പിലാക്കണം. അങ്കണവാടികളെ ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള ആരോഗ്യബോധവല്‍ക്കരണവും കൗണ്‍സിലിംഗും ലഭ്യമാക്കു ന്ന കമ്മ്യൂണിറ്റി ഹബ്ബുകളായി വികസിപ്പിക്കുക, സുരക്ഷിതമായ കുടിവെള്ളം, ശുചിമുറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അടിസ്ഥാന സൗകര്യവികനത്തിനും ജീവനക്കാരുടെ ക്ഷേം ഉറപ്പാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും സാധ്യമാകുന്ന ഫണ്ടുകളും മറ്റും ലഭ്യമാക്കാന്‍ പരിശ്രമി ക്കുമെന്ന് അമീന് റാഷിദ് ഉറപ്പുനല്‍കി. സംഗമത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രമാദേവി, വാര്‍ഡ് മെമ്പര്‍ പി.ടി സലാം, അല്‍ത്താഫ്, മറ്റു ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര് ത്തകര് തുടങ്ങിയവര്‍ പങ്കെടുത്തു.
