മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥി കളെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തി ല്‍ നടന്ന അനുമോദന സദസ്സ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീ ന് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയായ മണ്ണാര്‍ക്കാട് നഗരസഭയിലേയും, തെങ്ക ര പഞ്ചായത്തിലേയും ഉന്നതവിജയികളായ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന മുഖ്യ പ്രഭാഷണം നടത്തി.ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.പുരുഷോത്തമന്, ബാങ്ക് സെക്രട്ടറി പി.സുധാദേവി, വൈസ് പ്രസിഡ ന്റ് റഷീദ് ബാബു, നഗരസഭാ കൗണ്‍സിലര്‍ എസ്.അജയകുമാര്‍, കെ.ഷീബ,മണ്ണാര്‍ക്കാട് സഹക രണ സംഘം അസി. രജിസ്ട്രാര്‍ കെ.താജുദ്ദീന്, മറ്റ് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
