എടത്തനാട്ടുകര: കേരളത്തെ ലഹരിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോഹണ്ട് പദ്ധതിക്ക് വിസ്ഡ്ം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം നേതൃസംഗമം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയെ വേരോടെ പിഴുതെറിയാനുള്ള സര്‍ക്കാര്‍ നീക്കം ഏറെ ശ്ലാഘനീയമാണെന്നും ഇതിനെ വിജയിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ലഹരി നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം ധാര്‍മിക വിദ്യാഭ്യാ സം കൂടി സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും മൂല്യബോധമുളള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം വിദ്യാഭ്യാസ ഇടപെടലുകള്‍ അത്യാവശ്യമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. കൂടാതെ ആറുമാസക്കാലത്തെ പ്രവര്‍ത്തന പദ്ധതിക്കും രൂപം നല്കി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേ ഷന്, യൂത്ത്- സ്റ്റുഡന്‍സ് മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം വിസ്ഡം ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു.
എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നടന്ന സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് വി.പി. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ പി.മുജീബ് സലഫി, ഒ.മുഹമ്മദ് അന്‍വര്‍, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ടി.കെ സദക്കത്തുള്ള, സാദിഖ് ബിന്‍ സലീം, ഉണ്ണിന്‍ ബാപ്പു, മന്‍ഷൂഖ് റഹ്മാന്, ശഹീര്‍ അല്‍ ഹികമി, ടി.കെ. മുഹമ്മദ് മാസ്റ്റര്‍ മറ്റ് യൂത്ത്-സ്റ്റുഡന്‍സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
