തച്ചമ്പാറ:കരിമ്പ മണ്ഡലം എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം ആചരിച്ചു.യോഗം ബി.ജെ.പി കരിമ്പ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിതിന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. എസ്.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം.നാരായണന് അധ്യക്ഷനായി. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. രതീഷ്,സുന്ദരന്‍ പള്ളിക്കുറുപ്പ്, എം.ആര്.കുട്ടി തച്ചമ്പാറ, ബിന്ദു, അശ്വിനി, കെ.മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
