കാഞ്ഞിരപ്പുഴ: നവീകരിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാള്‍ വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് ഹാള്‍ നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് അധ്യക്ഷയായി.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ജനപ്രതിനിധികളായ ബിജി ടോമി, നിസാമുദ്ദീന്‍ പൊന്നങ്കോട്, ജോജോ പുന്നയ്ക്കല്‍, പി.അനില്‍കുമാര്‍, പി.എസ് ഹുസൈന്, ഡി.സി.സി. സെക്രട്ടറി സി.അച്യുതന്, മുഹമ്മദ് ചെറൂട്ടി, രവി അടിയത്ത്, എ.രാജ ഗോപാലന്, ജോര്‍ജ് മ്പൂശ്ശേരില്, പഞ്ചായത്ത് സെക്രട്ടറി എസ്.സുപ്രിയ എന്നിവര്‍ സംസാരിച്ചു.
അതേസമയം ഉദ്ഘാടന ചടങ്ങ് എല്‍.ഡി.എഫ്. ബഹിഷ്കരിച്ചു. കഴിഞ്ഞസാമ്പത്തിക വര്‍ഷ ത്തില്‍ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ്. ഭരണസമിതി നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാത്തതിനെതിരെയായിരുന്നു പ്രതി ഷേധം. എന്നാല്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ ജാള്യത മറയ്ക്കാനാണ് എല്‍.ഡി.എഫ്. ബഹിഷ്കരണ പരിപാടി നടത്തിയെന്ന് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിയ്ക്ക ല്‍ പ്രതികരിച്ചു. മുന്‍ ഭരണസമിതിയുടെ ഭാരവാഹികളെ ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണി ക്കുന്ന കീഴ്വഴക്കമില്ല. അവര്‍ പറയുന്നതില്‍ ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു.
