കല്ലടിക്കോട്: സമൂഹത്തെ നശിപ്പിക്കുന്ന മാരകവിപത്തായ രാസലഹരിയേയും മയക്കുമരുന്നി നെയും ഇല്ലായ്മ ചെയ്യാന്‍ ഗാന്ധിദര്ശന്വേദിയോടൊപ്പം എല്ലാവരും അണിചേരണമെന്ന് കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി പാലക്കാട് ജില്ലാ ചെയര്മാന് ഡോ.പി.പി. വിജയകുമാര്‍ ആവശ്യപ്പെ ട്ടു.കോങ്ങാട് നിയോജക മണ്ഡലം ഗാന്ധി ദര്ശന് വേദി കണ്വെന്ഷന് തച്ചമ്പാറയില്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് കണ്വെന്ഷന് അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. നിയോജക മണ്ഡലം ചെയര്മാന് അഡ്വ.സി. ഷൗക്കത്തലി അധ്യക്ഷനായി. ജനറല്‍ സെകട്ടറി കെ.എം പോള്‍, ജില്ലാ കമ്മിറ്റി അംഗം ഡോ.മാത്യു കല്ലടിക്കോട്, വൈസ് ചെയര്മാന് പി.ഗോപി, ട്രഷറര്‍ ഡോ.എം. രാധാകൃഷ്ണന്, സെക്രട്ടറിമാരായ പി.വിത്സന്, കെ.എസ് സുരേഷ്, നൗഫല്‍ അലി, പി.രാജന്, പെരുമാള്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
