കോട്ടോപ്പാടം: വനയോരഗ്രാമമായ പുറ്റാനിക്കാടിന്റെ അറിവിനും ചിന്തകള്‍ക്കും കൂട്ടായി എന്നും ഈ അക്ഷരമുറ്റമുണ്ട്. ഇവിടെ തുറന്നിട്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന പുസ്തകപ്രപഞ്ചം ഈ നാടിന് പകര്ന്നുനല്കിയത് പുതിയ തിരിച്ചറിവുകളും വലിയ സ്വപ്നങ്ങളുടെ വഴികളുമാണ്. ആ വെളിച്ചമാണ് നാലര പതിറ്റാണ്ടിന്റെ ചരിത്രമുള്ള സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിനെ ഇന്ന് താലൂക്കിലെ മികച്ച ‘എ’ ഗ്രേഡ് ഗ്രന്ഥശാലയാക്കി മാറ്റിയത്. അടുത്ത വര്‍ഷം വൈവിധ്യങ്ങളായ പരിപാടികളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാനുള്ള വലിയ തയാറെ ടുപ്പിലാണ് ഭരണസമിതി.
അക്ഷരങ്ങളുടെ അപാരമായ മുഴക്കം തങ്ങിനില്ക്കുന്ന വായനാമുറിയില്‍ മാത്രം ഒതുങ്ങുന്നതല്ല 49 വയസ്സുള്ള ഈ ഗ്രാമീണ വായനശാലയുടെ പ്രവര്‍ത്തനം. വായിച്ചു വളരാന്‍ കൊതിക്കുന്നവ ര്‍ക്കായി 9,500ഓളം പുസ്തകങ്ങള്‍ കാത്തുവെച്ചിട്ടുള്ള ലൈബ്രറി, തൊഴില്‍ പരിശീലനം, പഠനക്ലാ സുകള് ഉള്‍പ്പടെയുള്ള സേവന-കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വായനശാലയ്ക്കു കീഴില്‍ വനിതാവേദി, ബാലവേദി, അക്ഷരസേന, വിമുക്തി ക്ലബ്, രക്തദാന സേന എന്നിവയിലെ ല്ലാമായി നാനൂറോളം അംഗങ്ങളാണ് ഉള്ളത്.
1977-ല്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലത്ത് ഒരു സ്പോര്‍ട്സ് ക്ലബായാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. 1978-ല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബായി മാറിയ സംരംഭം, 1980-ല്‍ പുറ്റാനിക്കാടേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയതോടെയാണ് ഗ്രന്ഥശാലയായി മാറുന്നത്. നാല് വര്‍ഷത്തിനപ്പുറം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരവും നേടി. താത്കാലിക-വാടക കെട്ടിടങ്ങളുടെ പരിമിതികളില്‍ നിന്നും സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നത്തിലേക്ക് ലൈബ്രറി നടന്നുകയറിയത് കൂട്ടായ്മയുടെ കരുത്തിലാണ്. ലൈബ്രറി അംഗമായ കല്ല്യാട്ടില്‍ കുമാരനില്‍ നിന്നും വിലയ്ക്ക് വാങ്ങിയ രണ്ടര സെന്റ് സ്ഥലത്ത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തു കളുടെ സഹകരണത്തോടെയാണ് ഇന്നത്തെ കെട്ടിടം ഉയര്‍ന്നത്.
സി. മൊയ്തീന്‍കുട്ടി പ്രസിഡന്റും എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് വായനശാലയുടെ സാരഥികള്‍. കെ.രാമകൃഷ്ണന്, കെ. വിപിന്‍, എ. ഷൗക്കത്തലി, ഭാരതി ശ്രീധര്‍, കെ. വിജയലക്ഷ്മി, കെ. ഹരിദാസ്, എം. മനോജ്, സി. ശങ്കരനാരായണന്, എ. സുബ്രഹ്മണ്യന്, കെ.വി ശിവശങ്കരന്, വിനോദ്കുമാര്‍, ഫായിസ ടീച്ചര്‍, കെ.അനുഷ, കെ.ജിഷ്മി, പി.രാധ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍. ഭാരതി ശ്രീധര്‍ ചെയര്‍പേഴ്സണും ഉഷാകുമാരി ചോലയില്‍ കണ്‍വീന റുമായ വനിതാവേദിയും ലൈബ്രറിയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നു.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേകശ്രദ്ധയ്ക്ക്: www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാന്യമായ മാധ്യമപ്രവര് ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.