അഗളി: അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികളുടെ പഠനം മുടങ്ങാതിരി ക്കാന്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയും അര്‍ഹരായ മറ്റുള്ളവരുടെയും തൊഴിലുറപ്പ് പദ്ധതി വേതനം അടിയന്തരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള വേതനം ലഭിക്കാത്തതുകാരണം പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടിക ള്‍ക്ക് ലഭിച്ച സൗജന്യ സ്കൂള്‍ യൂണിഫോമിന്റെ തയ്യല്‍കൂലി നല്കാന് കഴിയുന്നില്ലെന്നും ഇതു കാരണം കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ലെന്നും പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് അധികൃ തര് അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചത്.
അഗളി, പുതൂര്‍, ഷോളയൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് സ്കൂളില്‍ എത്താത്തത്.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 28,670 കുടുംബങ്ങളാണ് വേതനത്തിനായി കാത്തിരിക്കുന്നത്. പാലക്കാട് ജില്ലാ കലക്ടറും തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ജില്ലാ പട്ടിക വര്‍ഗവികസന ഓഫിസര്‍ എന്നിവരുടെ സഹകരണത്തോടെ പരാതി യുദ്ധകാലാടിസ്ഥാന ത്തില്‍ പരിഹരിക്കണം. കുട്ടികള്‍ക്ക് സ്കൂള്‍ മുടങ്ങരുതെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.
പട്ടികവര്‍ഗവികസന പദ്ധതികളുടെയോ സന്നദ്ധ സംഘടനകളുടേയോ സഹായത്തോടെ യൂണി ഫോമിന്റെ തയ്യല്‍കൂലി നല്കാന് കഴിയുമോ എന്ന് ജില്ലാ കലക്ടര്‍ പരിശോധിക്കണം. വിദ്യാ ഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ പട്ടിക വര്‍ഗവികസന ഓഫിസര്‍ എന്നിവരുടെ സഹകരണം ഇക്കാര്യ ത്തില്‍ തേടാവുന്നതാണ്.ജില്ലാ കലക്ടര്‍, തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, പട്ടിക വര്‍ഗവികസന ഓഫിസര്‍, അഗളി, പുതൂര്‍, ഷോളയാര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലാ കല ക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നിവരുടെ പ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ജൂലൈ 22-ന് 10 ന് പാലക്കാട് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണ മെന്നും കമ്മീഷന് നിര്‍ദേശിച്ചു.
