അഗളി: അട്ടപ്പാടിയില്‍ കമ്മൂണിറ്റി റേഡിയോ സ്റ്റേഷന് സ്ഥാപിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം വി.എം ലത്തീഫ് ആവശ്യപ്പെട്ടു. ഇതിന്റെ വിശദാംശങ്ങള്‍ പദ്ധതി നടപ്പാക്കാനായി ജില്ലാ പഞ്ചായത്തിന് കൈമാറി.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്.പ്രാദേശിക ഭാഷയില്‍ പ്രകൃതിദുരന്തങ്ങള്‍,കാര്‍ഷിക അറിവുകള്‍,സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടേയും പദ്ധതി വിശദാശംങ്ങള്‍,അട്ടപ്പാടിയുടെതനത് കലകള്‍ക്കും സംസ്കാരിക പ്രവര്ത്തനങ്ങള്ക്കുംപ്രാല്സാഹനങ്ങള്,ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, ശുചീക രണ ആരോഗ്യ വാര്‍ത്തകള്‍,വ്യക്തിഗത അനുകൂല്യങ്ങള്‍,തുടങ്ങിയവക്കെല്ലാം വലിയ പ്രചാര ണം നടത്താന്‍ കഴിയും.
ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍.സരിത പദ്ധതി രേഖ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷരായ രത്നകുമാരി, എസ്.ബി രാജു, ഷീലാദേവി, ബി.സിന്ധു, സെക്രട്ടറി രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
