പാലക്കാട്: ഒരുമാസം നീണ്ടു നില്ക്കുന്ന വായനാ മാസാചരണത്തിന് ജില്ലയില്‍ വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 10-ന് ബി.ഇ.എം.എച്ച്.എസ്.സ്കൂളില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ ഉദ്ഘാ ടനം ചെയ്യും. പ്രധാന അധ്യാപിക കെ. സന്ധ്യാകുമാരി അധ്യക്ഷയാകും. പ്രശസ്ത തോല്‍പ്പാവ ക്കൂത്ത് കലാകാരന് രാജീവ് പുലവര്‍ മുഖ്യപ്രഭാഷണം നടത്തും. തോല്‍പ്പാവക്കൂത്തിന്റെ സോദാഹരണ ദൃശ്യാവിഷ്കരവുമുണ്ടാകും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ മിഷന് കോഡിനേറ്റര്‍ പി. സാജിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സതികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി, സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.രവീന്ദ്രന്, ക്യാന്‍ഫെഡ് ജില്ലാ ചെയര്മാന് പി.എസ് നാരായണന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ഇ.വി കോമളം എന്നിവര്‍ സംസാരിക്കും.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് വായന ദിനാചരണം സംഘടിപ്പിക്കുന്നത്.
