അലനല്ലൂര്‍: ലോക കപ്പ് ഫുട്ബോളിന്റെ ആവേശമുയര്‍ത്തി എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളില്‍ നടത്തിയ ഫുട്ബോള്‍ ഫാന്‍സ് സൗഹൃദമത്സരം ശ്രദ്ധേയമായി. ബ്രസീല്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, അര്‍ജന്റീന ഫാന്‍സ് ടീമുകള്‍ പങ്കെടുത്തമത്സരവും ആവേശമായി. ഇതോടനു ബന്ധിച്ച് ജേഴ്സിഡേയും, ലഹരിക്കെതിരെയുള്ള വണ്‍മില്യന്‍ തൂഫാന്‍സ് ഗോള്‍ പദ്ധതിയുടെ ഭാഗമായി ഷൂട്ടൗട്ടും നടന്നു.
അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി കള്‍ക്കുള്ള കളി ഉപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.അജീര്‍ അബ്ദുല്‍ കരീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബഷീര്‍ പടുകുണ്ടില്‍, സി.നസീറ ജാസ്മന്‍, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കൊടുങ്ങയില്‍, പ്രധാന അധ്യാപകന് ടി.പി സഷീര്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കമ്മിറ്റി അംഗ,മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
