മണ്ണാര്‍ക്കാട്: ഭാരത് സെന്‍സസിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് നഗരസഭയിലും ആരംഭിച്ചു.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസാണിത്. ഇതോടനു ബന്ധിച്ച് ഈമാസം 30വരെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി se.census.gov.in എന്ന സൈറ്റ് വഴി സെല്‍ഫ് എന്യുമറേഷന് നടത്താവുന്നതാണ്. ജൂലൈ ഒന്ന് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സെന്‍സസിന്റെ ആദ്യഘട്ടമായ വീട് പട്ടിക തയറാക്കുന്നതിനും വീടുകളുടെ കണക്കെടുക്കു ന്നതിനും എന്യുമറേറ്റര്മാര് ഓരോ വീടുകളും സന്ദര്‍ശിക്കും. ഈ അവസരത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ ജനങ്ങള്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്കി സഹകരിക്കണ മെന്ന് സെക്രട്ടറി അറിയിച്ചു.
