മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്ന സാഹചര്യത്തില്‍ അടിന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ആരോഗ്യവകുപ്പി ന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, കെ.സി അബ്ദുറഹ്മാന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ടി.വി റോഷ്, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ ഗീതു മരിയ ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തി. അലനല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീജിത് പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മേരി ജ്യോതി വില്‍സണ്‍, ഡോ.കെ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സുനില്‍, ക്ലീന്‍ സിറ്റി മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, മണ്ണാര്‍ക്കാട് നഗരസഭയിലെ ആരോഗ്യ പ്രവര് ത്തകര്, അലനല്ലൂര്‍ സാമൂഹിക – കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, അധ്യാപക പ്രതിനിധികള്‍, എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍മാര്‍, സി.ഡി.എസ്. ചെയര്പേഴ്സണ്മാര്, ആശാ പ്രവര്‍ത്തകര്‍, ഓട്ടോ/ട്രേഡ് യൂണിയന്, വ്യാപാര വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
