കൊതുക് വളര്‍ത്തല്ലേ കേസാകും
മണ്ണാര്‍ക്കാട്: താലൂക്ക് പരിധിയില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനിയെ തുരത്താന്‍ ആരോഗ്യ വകുപ്പ് വിപുലമായ കര്‍മ്മപദ്ധതി തയാറാക്കി. ഇതിന്റെ ഭാഗമായി ആറ് ആഴ്ചകള്‍ നീണ്ടുനില് ക്കുന്ന തുടര്‍ച്ചയായ ഉറവിട നശീകരണവും കൊതുക് സാന്ദ്രതാ പഠനവും നടത്താന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം തീരുമാനിച്ചു.
വീടുകളിലാണോ സ്ഥാപനങ്ങളിലാണോ പൊതുസ്ഥലങ്ങളിലാണോ കൊതുകുകള്‍ പെറ്റുപെരു കുന്നതെന്ന് കണ്ടെത്തി പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്, കുടുംബശ്രീ, ട്രോമകെയര്‍, സ്കൂള്‍തല എന്‍.എസ്.എസ്., എസ്.പി.സി, തൊഴിലാളി സംഘട നകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പഠനപ്രവര്ത്ത നങ്ങള്‍ പൂര്‍ത്തിയാക്കുക. ഇവരെ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ അടിയന്തര യോഗങ്ങള്‍ ചേരും.പരിശോധനയില്‍ കൊതുക് പെരുകുന്ന സാഹചര്യം കണ്ടെത്തിയാല്‍ പൊതു ജനാരോഗ്യ നിയമപ്രകാരം ആദ്യഘട്ടത്തില്‍ പബ്ലിക് ഹെല്‍ത്ത് നോട്ടീസ് നല്‍കും. ആറാമത്തെ ആഴ്ചയിലും സമാനമായ സാഹചര്യമാണെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
കൊതുകുജന്യ രോഗങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ വ്യക്തമാക്കുന്ന ബോധവല്‍ക്കരണ നോട്ടീസ് എല്ലാ വീടുകളിലുമെത്തിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങ ളില്‍ നിര്‍ബന്ധമായും ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സര്ക്കാ ര്‍ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലുമാണ് ഉറവിടനശീകരണ പ്രവര് ത്തനങ്ങള് നടത്തേണ്ടത്. ഫോഗിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്ത്തകരെത്തുമ്പോള് വീട്ടുകാര്‍ സഹകരിക്കണം.വാര്‍ഡ് അടിസ്ഥാനത്തില്‍ ആര്.ആര്.ടി. രൂപീകരിച്ച് ഫീല്‍ഡില്‍ പോകുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കും. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഡ് മെമ്പര്‍മാര്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെയ്ക്കും. വ്യാപാര-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂള്‍ സംഘടനാ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. ഇതിന്റെ ഭാഗമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും സംഘ ടിപ്പിക്കും. മൈക്ക് പ്രചരണവും നടത്തും.
ഡെങ്കിപ്പനി കേസുകള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തുക. ഈവര്‍ഷം ഇതുവരെ 442 പേര്‍ക്കാണ് നഗരസഭപരിധിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തച്ചമ്പാറ പഞ്ചായത്തില്‍ 52, തച്ചനാട്ടുകരയില്‍ 66, കോട്ടോപ്പാടത്ത് 94, തെങ്കരയില്‍ 41, കാരാകുര്‍ശ്ശിയില്‍ 70 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭയില്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രി എന്‍.ഷംസുദ്ദീന്റെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അത്തരത്തിലുള്ള പ്രവര്ത്ത നങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാന്യമായ മാധ്യമപ്രവര്‍ത്ത നത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.