കാഞ്ഞിരപ്പുഴ: മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളി ലൊന്നായ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പും ജലസംഭരണവും വന്‍തോതില്‍ താഴ്ന്ന നിലയില്‍. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതും വേനലിന്റെ കാഠിന്യവും കാരണം അണ ക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയിലധികവും താഴേക്ക് പതിച്ചിരിക്കുകയാണ്. പരമാവധി 70.80 ഘനമീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 22.33 ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. അതായത് ഏകദേശം 68.5 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 57.84 ഘനമീറ്ററായിരുന്നു. വരുംദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കൃഷിയെയും കുടിവെള്ള വിതരണത്തെയും ഇത് ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ജലനിരപ്പിന്റെ കാര്യത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് രേഖപ്പെടു ത്തിയിരിക്കുന്നത്. 97.5 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 87.20 മീറ്റര്‍ ജലനിരപ്പാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഇത് 95.17 മീറ്ററായിരുന്നുവെന്ന് മാത്രമല്ല, അണക്കെട്ടിന്റെ ഷട്ടറും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മെയ് 31-നും പിന്നീട് ജൂണ്‍ 13-നും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്ന സ്ഥാനത്താണ് ഇക്കുറി ജൂണ്‍ പകുതി പിന്നിട്ടിട്ടും ജലനിരപ്പ് ഉയരാത്ത അവസ്ഥയുള്ളത്. സാധാരണയായി കാലവര്‍ഷം കനക്കുമ്പോള്‍ ജില്ലയില്‍ ആദ്യം തുറക്കാറുള്ള അണക്കെട്ടാണിത്.
മെയ് മാസത്തില്‍ വേനല്‍മഴ ശക്തമായിരുന്നെങ്കിലും നിലവില്‍ കാലവര്‍ഷം ദുര്‍ബലമായ അവസ്ഥയിലാണ്. കല്ലടിക്കോട്, ശിരുവാണി മലനിരകളില്‍ ശക്തമായ മഴ പെയ്യുകയും പാല ക്കയം, ഇരുമ്പകച്ചോല പുഴകളില്‍ നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താലേ അണക്കെട്ടിലെ ജലനിരപ്പ് ഉയരൂ. ഈ മാസം രണ്ടാം പകുതിയിലും ജൂലൈ മാസത്തിലും ലഭിക്കുന്ന മഴയുടെ അളവാകും ഇനി ജലലഭ്യതയുടെ ഭാവി നിര്‍ണ്ണയിക്കുക. അതേസമയം കാലവര്‍ഷത്തില്‍ കാര്യമായി മഴ ലഭിച്ചില്ലെങ്കിലും തുലാവര്‍ഷത്തിലൂടെ വെള്ളം സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കൃഷിക്കും കുടിവെള്ള ആവശ്യത്തിനുമായി നവംബര്‍ അവസാനത്തോടെയാണ് അണക്കെ ട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിച്ചുനിര്ത്താറുള്ളത്. രണ്ടാംവിള നെല്‍ക്കൃഷിക്കായുള്ള ജലസേചനത്തിനായി ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവി ലാണ് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും ജലവിതരണം നടത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഏപ്രില്‍ 23 വരെ ഇടതു-വലതുകര കനാലുകളിലൂടെ കര്‍ഷകരുടെ ആവശ്യപ്രകാരം വെള്ളം തുറന്നുവിട്ടിരുന്നു. പിന്നീട് ഇടമഴയും വേനല്‍മഴയും ലഭിച്ചതോടെയാണ് ജലസേചനം അവസാനിപ്പിച്ചത്.അതേസമയം അണക്കെട്ടില്‍ വന്‍തോതില്‍ ചെളി അടിഞ്ഞുകൂടുന്നത് സംഭരണത്തെ ബാധിക്കുന്നുണ്ട്. ഇത് നീക്കം ചെയ്യുന്നതിനുള്ള പഠനങ്ങള്‍ക്കും മറ്റുമായി സര് ക്കാര് തുക അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.