മണ്ണാര്‍ക്കാട്:ഫിറ്റ്നസ് ഇല്ലാതെ വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തിയ സ്കൂള്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളിന്റെ ബോര്‍ഡ് വെച്ച് സര്‍വീസ് നടത്തിയ വാഹനത്തിന് നേരെയാണ് നടപടിയുണ്ടായത്. ഫിറ്റ്നസും പെര്മിറ്റു മില്ലാതെ സര്‍വീസ് നടത്തിയതിന് പിഴയിട്ടതിന് പുറമെ, ഡ്രൈവറോടും ബസിന്റെ ഇന്ചാര്ജു ള്ള അധ്യാപകനോടും സംഭവത്തില്‍ ജോയിന്റ് ആര്.ടി.ഒ.യ്ക്ക് വിശദീകരണം നല്‍കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പതിവുപരിശോധനക്കിടെയാണ്, കുട്ടികളെ ഇറക്കിയ ശേഷം ടിപ്പുസുല്‍ത്താന്‍ റോഡിലെ മുക്കണ്ണത്തുനിന്നും തിരിച്ചുവരുന്ന വഴിക്ക് വാഹനം ഉദ്യോ ഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. ബസിന്റെ മുന്‍ഗ്ലാസില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പരിശോധന ക്കുശേഷം പതിപ്പിച്ചുനല്കുന്ന ‘ചെക്ക്ഡ് ഒ.കെ.’ സ്റ്റിക്കര്‍ കാണാത്തതില്‍ സംശയം തോന്നിയാ ണ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസില്‍ നിന്നും വാഹനത്തിന്റെ വിവരങ്ങളെടുക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്നാണ് ചടയമംഗലത്തെ ഒരു സ്കൂളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം കെ.ടി.എം. സ്കൂളിന്റെ പേരിലേക്ക് മാറ്റാതെ സര്‍വീസ് നടത്തുന്നതായി വ്യക്തമായത്. ഈ വാഹന ത്തിന്റെ ഫിറ്റ്നസ് കാലാവധി ഇക്കഴിഞ്ഞ പത്താം തീയതി അവസാനിച്ചിരുന്നതായും പരി ശോധനയില്‍ കണ്ടെത്തി.അതേസമയം കെ.ടി.എം. സ്കൂളിലെ മറ്റ് അഞ്ച് വാഹനങ്ങളുടെ രേഖകളും മറ്റുമെല്ലാം കൃത്യമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു.
തച്ചമ്പാറയില്‍ ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന്റെ വാതില്‍ റോഡിലേക്ക് അടര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രതാപൂര്വ മായ നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നത്. നിലവിലുള്ള സ്കൂളിന്റെ പേരെഴുതുകയും എന്നാല്‍ നിയമപരമായി ആ സ്കൂളിന്റെ പേരിലേക്ക് മാറ്റാതെയും വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
