തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി മഴക്കാലത്തും വേനല്‍ക്കാലത്തും ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് അറിയിച്ചു.ലോകാരോഗ്യ സംഘട നയുടെ കണ്‍സള്‍ട്ടന്റായ ഡോ. എസ്.എസ് ലാല്‍ ആണ് കമ്മിറ്റിയുടെ ചെയര്മാന്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് കോ-ഓര്‍ഡിനേറ്ററും ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനറുമായിരിക്കും.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍, ആരോഗ്യവിദഗ്ധര്‍, വിവിധ അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമഗ്രമായ ഈ സമിതി രൂപീകരിക്കുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പിന്റെ മാത്രം ഇടപെടല്‍ മതിയാകില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സ്വകാര്യ ആരോഗ്യ മേഖല തുടങ്ങിയവയുടെ ഏകോപിത പങ്കാളിത്തം അനിവാര്യമാ ണെന്നും മന്ത്രി അറിയിച്ചു. ഏക ആരോഗ്യ മേഖലയിലെ വിദഗ്ധര്‍, ആയുഷ് വകുപ്പിലെ ഡോക്ട ര്മാര് എന്നിവരും സമിതിയിലുണ്ടാകും. കേരളത്തില്‍ നിപ രോഗബാധ ആദ്യമായി തിരിച്ച റിഞ്ഞ സ്വകാര്യ മേഖലയിലെ ഡോക്ടറെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിനായി വാര്‍ഷിക എപിഡെമിക് കലണ്ടര്‍ തയ്യാറാക്കി ഓരോ സീസണിലും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധം ആസൂത്രണം ചെയ്യുക, രോഗവ്യാപന രീതികളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പകര്‍ച്ചവ്യാധി കാലങ്ങളില്‍ പാലിക്കേണ്ട ചികിത്സാ മാനദണ്ഡങ്ങളും ക്വാറന്റൈ ന് മാര്‍ഗനിര്‍ദേശങ്ങളും രൂപീകരിക്കാനും ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും കമ്മിറ്റി പ്രത്യേക ശ്രദ്ധ നല്‍കും. കൂടാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുഖേനയോ അടിയന്തര സാഹചര്യങ്ങളില്‍ പ്രാദേശിക വാങ്ങല്‍ സംവിധാന ത്തിലൂടെയോ മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും സമയബന്ധിതമായി ലഭ്യമാക്കാനും കമ്മിറ്റി മേല്‍നോട്ടം വഹിക്കും.
പകര്‍ച്ചവ്യാധികളെക്കുറിച്ച് മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളിലെ ത്തിക്കുക, ജനപ്രതിനിധികളുമായി നിരന്തര ആശയവിനിമയം നിലനിര്‍ത്തുക, രോഗബാധിതരു ടെ പുനരധിവാസവും ആവശ്യമായ മാനസീക-സാമൂഹിക പിന്തുണയും ഉറപ്പാക്കുക എന്നിവ യും കമ്മിറ്റിയുടെ പ്രവര്ത്തനപരിധിയിലുണ്ടാകും. സംസ്ഥാന, ജില്ലാ തലങ്ങളിലെ പ്രവര്‍ത്തന ങ്ങള് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയും, സര്‍ക്കാരിന് സമയബന്ധിതമായി ശാസ്ത്രീയമായ പ്രതിരോധ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടുകളും കമ്മിറ്റി സമര്‍പ്പിക്കുകയും ചെയ്യും.
ഹൈപവര്‍ കമ്മിറ്റിക്ക് പുറമേ, നിര്‍ദേശങ്ങള്‍ താഴെത്തട്ടില്‍ നടപ്പാക്കുന്നതിനായി സംസ്ഥാന തല ആക്ഷന്‍ കമ്മിറ്റിയും ദ്രുതപ്രതികരണ സംഘവും പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ രോഗ വ്യാപന സൂചനകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാതല രോഗവ്യാപന നിരീക്ഷണ യൂണിറ്റും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല ആക്ഷന്‍ കമ്മിറ്റിയും രൂപീകരിക്കും. കൂടാതെ, എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗവ്യാപനം നിരീക്ഷിക്കാനും പ്രതിരോധ നടപടികള്‍ നടപ്പാക്കാനുമായി സ്ഥാപനതല രോഗവ്യാപന നിരീക്ഷണ കമ്മിറ്റികളും നിലവില്‍ വരുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
