മണ്ണാര്‍ക്കാട്: ഭാരത് സെന്‍സസിന്റെ ഭാഗമായി സെല്‍ഫ് എന്യുമറേഷന് നടത്തുന്നതിന് പൊതു ജനങ്ങളെ സഹായിക്കാന്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലും, വില്ലേജ് ഓഫിസുകളിലും ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. സെന്‍സസ് ചാര്‍ജ് ഓഫിസറും തഹസില്‍ദാറുമായ എ.വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ ജൂണ്‍ 30നകം കൃത്യതയോടെ ചോദ്യാവലി പൂരിപ്പിച്ച് സെന്‍സസിന്റെ ഭാഗമാക ണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. https://se.census.gov.in പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബ ത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടു ത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. ്പോര്ട്ടലിലെ മാപ്പില്‍ കൃത്യമായ താമസ സ്ഥലം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്പണം നല്‍കാം.
വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക പ്ര ത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐ.ഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീ കരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.
മിനി സിവില്‍സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ഭൂരേഖാ തഹസില്‍ദാര്‍ അഭിലാഷ്, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ അബ്ദുസലീം, രാമന്‍കുട്ടി, അബ്ദുറഹിമാന്, വിനോദ്, അസ്മാബി, ബിജു.കെ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
