അലനല്ലൂര്‍: അലനല്ലൂര്‍ കൈരളിയില്‍ ഇതര സംസ്ഥാനക്കാരനായ മധ്യവയ്സ്കനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി അബ്ദുല്‍ അജിത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൈരളി-മുണ്ടക്കുന്ന് റോഡരുകിലെ പാടത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ചിരട്ടക്കുളത്തെ കോഴിഫാമിലെ ജോലിക്കാരനായിരുന്നു അബ്ദുല്‍ അജിത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹം സ്ഥലത്തെത്തിയത്. ഇന്നലെ പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും പുറത്തുപോയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജാസ് ഒതുക്കുംപുറത്ത്, അനില്‍കുമാര്‍, നാട്ടുകല്‍ പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി. പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.