കുമരംപുത്തൂര്‍: കുളപ്പാടം യുവതാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, ജീവകാരുണ്യ-ആരോഗ്യമേഖലയില്‍ പ്രവ ര്ത്തിക്കുന്നവരേയും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവരേയും അനുമോദിച്ചു.
ക്ലബ് ഗ്രൗണ്ടില്‍ നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഉദ്ഘാ ടനം ചെയ്തു. വൈ സ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, പരീക്ഷാ വിജയികള്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍, വി വിധ സര്‍വകലാശാലകളിലെ റാങ്ക് ജേതാക്കള്‍ തുടങ്ങിയവരുള്‍പ്പടെ അനുമോദിച്ചു. ക്ലബ് പ്രസി ഡന്റ് രാമചന്ദ്രന് പുല്ലറോട്ടില് അധ്യക്ഷനായി.
മുന്‍ പ്രസിഡന്റ് നല്ലൂര് ദയാനന്ദന്, മുന്‍ സെക്ര ട്ടറി ശിവനാരായണന്‍ പുല്ലറോട്ടില് എന്നിവരെ അനുമസ്മരിച്ചു. ജീവകാരുണ്യപ്രവര്ത്ത കരായ വാസുദേവന്‍ മാസ്റ്റര്‍, സുലോചന ടീച്ചര്‍, ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് പുല്ലാട്ട്കുഴി യില്‍, ശ്രീജിത്ത് കെ.മേനോന്, ക്ലബ് അംഗങ്ങളായ പ്രദീപ് കുമാര്‍ നല്ലൂര്കളം, ജോജി പാറക്കല്‍, അജിത്, സുഹദേവന്, സഞ്ജയ് റാം, അനുരാഗ് പുളിയങ്ങാട്ടില് തുടങ്ങിയവര്‍ പങ്കെടുത്തു.
