കല്ലടിക്കോട്: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ കോങ്ങാട് നിയോജകമണ്ഡലം തല ഉദ്ഘാടനം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ നിര്‍വഹിച്ചു.കല്ലടിക്കോട് ടി ബി ജങ്ക്ഷനിൽ നടന്ന പരിപാടിയിൽ കരിമ്പ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീലത അധ്യക്ഷയായി. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ,ജനപ്രതിനിധികളായ വി കെ ഷൈജു,സലീന,നിസാമുദീൻ പൊന്നംകോട്,നവാസ് മുഹമ്മദ്, സുഹദാ ഷമീർ,പി എസ് ഷകീല, രാധ,സുജിത,റസിയ,സി കെ മുഹമ്മദ് മുസ്തഫ,അബ്ദുൾ കാദർ, അജേഷ്, കല്ലടിക്കോട് സർവീസ് ബാങ്ക് പ്രസിഡൻറ് ആൻ്റണി മതിപ്പുറം, എം.എസ് നാസർ, കെ.കെ.ചന്ദ്രൻ, എം.കുഞ്ഞുമുഹമ്മദ് ,പി.കെ.എം മുസ്തഫ, സലാം അറോണി, സി.നൗഷാദ്, വി.സി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. കെ എസ് ആർ ടി സി ഇൻസ്പെക്ടർ ബാല സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. നഞ്ചിയമ്മ ഉദ്ഘാടന ബസ്സിൽ വനിതകളോടൊപ്പം പാട്ടുകൾ പാടി മണ്ണാർക്കാട് വരെ യാത്ര ചെയ്തു.
