മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവ് മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പരി ശോധനയില്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കള്ളമല ഉന്നതിയിലെ ചിത്ര (43)യെ പിടികൂടിയതായി എക്സൈസ് അറിയിച്ചു. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.പി വിനോദ്, പ്രിവന്റീവ് ഓഫിസര്‍ അരുണ്‍കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഷബ്ന ഉമ്മര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ വിഘ്നേഷ് എന്നിവരും പങ്കെടുത്തു.
