അഗളി:അട്ടപ്പാടിയില്‍ സ്കൂട്ടറില്‍ ചാരായം കടത്തിയ യുവാവിനെ എക്സൈസ് സംഘം പിടി കൂടി. കോട്ടത്തറ വീട്ടിക്കുണ്ട് ഉന്നതയിലെ വീരന് (44) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 ലിറ്റര്‍ ചാരായം കണ്ടെടുത്തു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച ചാരായം പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഇ.പ്രമോദ്, എസ്.സമോദ്, എം.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.രങ്കന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ഈ മാസം ഇതുവരെ അഗളി റെയ്ഞ്ച് ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 അബ്കാരി കേസുകളും രണ്ട് എന്‍.ഡി.പി.എസ്. കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 34 ലിറ്റര്‍ ചാരായം, 1,900 ലിറ്റര്‍ വാഷ്, 2.7 ലിറ്റര്‍ തമിഴ്നാട് മദ്യം, 12.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയതിനൊപ്പം രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
